മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാരഡിഗാനങ്ങൾ വൻഹിറ്റായി മാറിയ സാഹചര്യത്തിൽ . മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശിയായ സുബൈർഷയും ശ്രദ്ധേയനാവുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിൽ ഹിറ്റായ കളിയല്ലേ നാട്ടുകാരെ എന്ന ഗാനം ഹിറ്റായ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശിയായ സുബൈർഷ തെന്നലയാണ് ഈ ഗാനത്തിന് വരികൾ എഴുതിയതും ആലപിച്ചതും. സൗണ്ട് എൻജിനീയറും സുബൈർ തന്നെയാണ്.

യൂട്യൂബിൽ കുറഞ്ഞ സമയം കൊണ്ട് രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ട സുബൈറിന്റെ നാല് ഗാനങ്ങളാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഹിറ്റായി മാറിയിരിക്കുന്നത്. ഇതിൽ കളിയല്ലേ നാട്ടുകാരെ എന്ന ഗാനമാണ് വിവിധ സ്ഥാനാർത്ഥികൾക്ക് വേണ്ടി വരികൾ മാറ്റി അതേ ഈണത്തിൽ പാടിയിരിക്കുന്നത്് പാട്ടുകൾ ഈ തിരഞ്ഞെടുപ്പ് കാലം ഇത്രയും ഹിറ്റായി മാറും എന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല .അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാതെ ലഭിച്ച ഈ വിജയം യൂട്യൂബിലെ തന്റെ പ്രേക്ഷകർക്കും കൂടെ നിന്ന് അണിയറപ്രവർത്തകർക്കും ആണെന്ന് സുബൈർ പറഞ്ഞു .

കളിയല്ലേ നാട്ടുകാരെ എന്ന ഗാനത്തിന് പുറമെ മൂന്ന് ഗാനങ്ങളാണ് ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് കാലം വിവിധ സ്ഥാനാർത്ഥികളുടെ ഗാനങ്ങളായി സുബൈറിന്റെ ഗാനങ്ങൾ പ്രചരണ രംഗത്ത് ഇപ്പോൾ സജീവമായി മാറിയിരിക്കുന്നത്. നാലു ഗാനങ്ങളാണ് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുന്നത് അതിൽ പ്രേക്ഷകരോട് വളരെയധികം നന്ദിയും കടപ്പാടും സന്തോഷമുണ്ടെന്നും ഗായകനും പാട്ട് എഴുത്തുകാരനുമായ സുബൈർ ഷാ പറഞ്ഞു .

അതോടൊപ്പം തന്നെ ഈ നാല് ഗാനങ്ങൾക്ക് വേണ്ടി നിരവധി ആളുകളാണ് തന്നെ സമീപിക്കുന്നത് അതിലും തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ഞങ്ങളുടെ ഗാനങ്ങൾ ഷെയർ ചെയ്യുകയും കാണുകയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും മറ്റ് വെറൈറ്റി വ്യത്യസ്തമായ ഗാനങ്ങൾ എഴുതുകയും അത് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നതിന്റെയും തിരക്കിലാണ് സുബൈർ ഷായും അദ്ദേഹത്തിന്റെ എഫ് സ്റ്റുഡിയോയും ബാക്കി അണിയറപ്രവർത്തകരും.