കോഴിക്കോട് : മരച്ചില്ല മുറിക്കുന്നതിനിടെ തോട്ടി വീണ് കൈയ്ക്കു മുറിവേറ്റ് ഗൃഹനാഥൻ മരിച്ചു. പുതുപ്പാടി കുഞ്ഞുകുളം കൊച്ചികാലായിൽ സൈനുൽ ആബിദീൻ (56) ആണ് മരിച്ചത്.

വീടിനു മകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടി കൈത്തണ്ടയിൽ വീണ് കൈയ്ക്കു ഗുരുതരമായി  മുറിവേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കൾ:സീനത്ത്, സഫിയത്ത്, സബീന. മരുമക്കൾ :നിസാർ, ഷംസു കക്കയം, റഷീദ്