തിരുവനന്തപുരം: കമ്പനിയിലെ ഹൗസ് കീപ്പിങ്ങ്, സുരക്ഷാ ജീവനക്കാർക്ക് കൃതജ്ഞതാ സന്ദേശങ്ങൾ കൈമാറി യുഎസ്‌ടി ഗ്ലോബൽ തിരുവനന്തപുരം ഓഫീസിലെ കളർ ക്വാർട്‌സ് ടീം. കോവിഡ്-19 പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് 'യു സ്റ്റേ സേഫ് താങ്ക്യു' എന്ന ചടങ്ങ് സംഘടിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ട കളർ ക്വാർട്‌സ് ടീം മുഴുവൻ ഹൗസ് കീപ്പിങ്ങ്, സുരക്ഷാ ജീവനക്കാരേയും അഭിനന്ദിച്ചു. യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ മേധാവി ശില്പ മേനോൻ, ആർ ഇ എഫ് എം ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, എംപ്ലോയീ എൻഗേജ്‌മെന്റ് ഗ്ലോബൽ പ്രോഗ്രാം മാനേജർ വിഷ്ണു രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃതജ്ഞതാ സന്ദേശങ്ങൾ അടങ്ങിയ, അവശ്യവസ്തുക്കളുടെയും സുരക്ഷാ കിറ്റുകളുടെയും വിതരണം നടന്നത്.