റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. റായ്ഗഡ് ജില്ലയിലെ കാജൽപുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്. സംഭവത്തിൽ 15 പേരെ പരിക്കുകളോടെ രക്ഷപെടുത്തി. എഴുപതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. അഞ്ചു നില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് തകർന്ന് വീണത്. ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.