ഭോപ്പാൽ: മധ്യപ്രദേശിൽ ചെറു പരിശീലന വിമാനം വയലിൽ തകർന്നു വീണു. അപകടത്തിൽ മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റു. ഭോപ്പാൽ സിറ്റിയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിമാനം തകർന്നുവീണത്.

പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഭോപ്പാൽ പൊലീസ് ഓഫിസർ അരുൺ ശർമ പറഞ്ഞു. ഭോപ്പാലിൽനിന്ന് ഗുണയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ അറിയിച്ചു. പൈലറ്റുമാർക്ക് നിസാരപരിക്കാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.