കോഴിക്കോട്: ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെ ടാങ്കർ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുടുങ്ങിപ്പോയ മൂന്ന് പേരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.

ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി. ടാങ്കർ ലോറി കാലിയായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പയ്യോളി പൊലീസും വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നുമുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി.