തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി. കടയുടമ മരിച്ചു. ഉദയഗിരി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പഴന്തിക്ക് സമീപമാണ് അപകടം നടന്നത്.

റോഡിലേക്ക് തെറിച്ച് വീണ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ ഓടിച്ചിരുന്ന ചന്ദ്രമോഹനെ ശ്രീകാരൃം പൊലീസ് അറസ്റ്റ് ചെയ്തു.