ഭാര്യക്കുണ്ടായ ഒരു വാഹനാപകടത്തിൽ ഭർത്താവിന് ലഭിച്ചത് ഭാര്യയുടെ കാമുകനെക്കുറിച്ചുള്ള വിവരങ്ങൾ. മെക്‌സിക്കോയിലാണ് സംഭവം അരങ്ങേറിയത്. എഡ്‌ന, എന്ന യുവതി കാമുകനൊപ്പം കാറിൽ കറങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ കാര്യമായ പരിക്കേൽക്കാത്തതിനാലും കാറിന് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലും കാമുകൻ റൗളിനെ അപ്പോൾ തന്നെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

അപകടത്തെക്കുറിച്ച് അന്വേഷിച്ചെത്തിയ പൊലീസിനോട് കാമുകനെ രക്ഷിക്കുന്നതിനായി താൻ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് എഡ്‌ന പറഞ്ഞത്.എന്നാൽ അപകടത്തെക്കുറിച്ച് കുടുതൽ അന്വേഷിച്ചപ്പോഴാണ് വാഹനോടിച്ചത് വേറെയാളാണെന്ന് പൊലീസിന് വ്യക്തമാക്കുന്നത്. ഇ സമയത്ത് ഭാര്യയുടെ അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ് അറിയുന്നത് കാമുകനെപ്പറ്റിയാണ്.ഇതോടെ ഇവർ തമ്മിൽ വാക്കു തകർക്കമുണ്ടാവുകയും ചെയ്തു.തൂടർന്ന് സ്ഥലത്തെത്തിയ റൗളിനെ ഭർത്താവ് പൊതിരെ തല്ലുകയും ചെയ്തു.

ഈ സമയം സംഭവസ്ഥലത്തെത്തിയ പൊലീസ് റൗളിനെ അറസ്റ്റുചെയ്യുകയും ചെയ്തു. പൊലീസിനെ കബളിപ്പിച്ചതിന് എഡ്‌നയെ താക്കീത് നൽകി പൊലീസ് ഭർത്താവിനൊപ്പം വിട്ടയച്ചു.