കോട്ടയം: വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശിയായ സെബാസ്റ്റ്യനെയാണ് കാർ അപകടത്തിൽപ്പെടുത്തി കൊല്ലാൻ ശ്രമിച്ചത്.

പ്രഭാതസവാരിക്ക് പോയപ്പോഴായിരുന്നു അപകടം..ക്വട്ടേഷൻ നൽകി വാഹനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് വിവരം. പിന്നിൽ മുൻ ബിസിനസ് പങ്കാളിയെന്നാണ് സംശയിക്കുന്നത്. ഇരുവരും തമ്മിലുള്ള കേസ് കോടതിയിൽ നിലനിൽക്കുകയാണ്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അസ്വഭാവികത ഉയർന്നത്. പ്രതികൾ വാട്ട്സ് ആപ്പിലെ സന്ദേശങ്ങൾ ഡിലിറ്റ് ചെയ്തതാണ് സംശത്തിന് ഇടയാക്കിയത്.