ആലപ്പുഴ: വാഹനപരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നേതാവിന്റെ ഭീഷണി. പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം നൂറനാട് ലോക്കൽ സെക്രട്ടറിക്ക് എതിരെ കേസ് എടുത്തു. നൂറനാട് ലോക്കൽ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി വിവേകിന്റെ സഹോദരനാണ് വിനോദ്.