പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.

തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു.