ലണ്ടൻ: കോവിഡ് പ്രതിസന്ധി മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോഴും കിട്ടിയ അവസരം മുതലാക്കി മുന്നേറുകയാണ് ചൈന. ലോകത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ വേണ്ട പരിശ്രമങ്ങൾ എല്ലാം ചെയ്യുകയാണ് ചൈന. ഇതിനായി ലോകം മുഴുവനുള്ള പ്രമുഖ കമ്പനികളിൽ നിക്ഷേപം നടത്തുകയാണ് ചൈനീസ് കമ്പനികൾ. ബ്രിട്ടനിലെ പ്രമുഖ കമ്പനികളിലും വൻതോതിൽ നിക്ഷേപം നടത്തിയിരിക്കയാണ് ചൈനീസ്‌കമ്പനികൾ.

അടുത്തകാലത്തായി 123 ബില്യൻ പൗണ്ടിന്റെ നിക്ഷേപമാണ് യുകെയിൽ ചൈനീസ് കമ്പനികൾ മുടക്കിയിരിക്കുന്നത്. പ്രൈവറ്റ് സ്‌കൂൾ, ഇൻഫ്രാസ്ട്രക്ച്ചർ ബിസിനസ് രംഗങ്ങളിൾ മുൻനിരയിൽ നിൽക്കുന്ന കമ്പനികളിലാണ് നിക്ഷേപം.. തേംസ് വാട്ടർ, ഹീത്രു എയർപോർട്ട് ആൻഡ് യു കെ പവർ നെറ്റ്‌വർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ചൈനീസ്, ഹോങ്കോങ്ക് കമ്പനികൾ നിക്ഷേപം നടത്തിയിരിക്കുന്ന്ത. 57ബില്യൻ പൗണ്ടിന്റെ നിക്ഷേപമാണ് എഫ്.ടി.എസ്.ഇയിൽ നൂറ് കമ്പനികളിലായി നിക്ഷേപിച്ചിരിക്കുന്നത്. ഇക്കാര്യം ദ സൺഡേ ടൈംസാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

ഇത് ഇത് കൂടാതെ പ്രൈവറ്റ് സ്‌കൂൾ മേഖലയിൽ ടെറ്റ്‌ഫോർഡ് ഗ്രാമൾ സ്‌കൂൾ ആൻഡ് ബൗൺസ്മൗത്ത കോളേജുകളിലായി 10 ബില്യൺ പോണ്ടിൻഖെ നിക്ഷേപവും ചൈനീസ് കമ്പനികൾ നടത്തിയിട്ടുണ്ട്. 2009ന് ശേഷമാണ് യുകെയിൽ ചൈനീസ് വിദേശനിക്ഷേപം വലിയ തോതിൽ വർധിച്ചത്. അതേസമയം പല രംഗങ്ങളിലും വ്യാപകമായി ചൈനീസ് നിക്ഷേപം എത്തിയിട്ടുണ്ട്. ഇതിന് കൃത്യമായ കണക്കുകളില്ല.

പ്രമുഖ കമ്പനികളിൽ ചൈനീസ് നിക്ഷേപം കൂടുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്നവരുമുണ്ട്. കൺസർവേറ്റീവ് പാർട്ടിക്കാരാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വിഷയമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചൈനീസ് സാന്നിധ്യം വർധിക്കുന്നത് ബിസിനസ് രംഗത്ത് ബ്രിട്ടീഷ് സാന്നിധ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല. 17 സ്‌കൂളുകൾ ഇപ്പോൾ തന്നെ ചൈനീസ് കമ്പനികൽ വാങ്ങിക്കഴിഞ്ഞു. ഈ നമ്പർ വീണ്ടും ഉയരുകയും ചെയ്യുന്നു.

നോർത്തിംടണിലെ ബോസ് വെർത്ത് ഇൻഡിപ്പെൻഡന്റ് കോളേജ് യാങ് ഹ്യൂവാന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് സ്‌കോളർ എന്ന സ്ഥാപനമാണ് വാങ്ങിയത്. അഷ്യായിലെ തന്നെ ഏറ്റവും സമ്പന്നയായ യാങ് 20 ബില്യാൺ ഡോളർ ആസ്തിയുള്ള ബിസിനസുകാരിയാണ്. വാങ് ജിയാൻലിന്നിന്റെ ഉടമസ്ഥതയിലുള്ള വാണ്ട ഗ്രൂപ്പ് ടെക്‌നോളി, സ്‌കൂൾ, റിയൽ എസ്‌റ്റേറ്റ് രംഗങ്ങളിലാണ് നിക്ഷേപം നടത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയുമായി ബന്ധമുള്ളവരാണ് യുകെയിൽ നിക്ഷേപം നടത്തുന്നത് എന്നതിലാണ് കൺസർവേറ്റീവ് പാർട്ടിക്കാർ അടക്കം ആശങ്ക പ്രകടിപ്പിക്കുന്നത്.

്ബ്രിട്ടന്റെ പ്രധാന ബിസിനസ് പങ്കാളിയാണ് ചൈന. ഇന്ത്യൻ വിപണിയിൽ അടക്കം ചൈന നിക്ഷേപ നടത്തിയിരുന്നു. കഴിഞ്ഞ 5 വർഷം വിവിധ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലായി 5.5 ബില്യൻ യുഎസ് ഡോളർ ചൈനീസ് നിക്ഷേപം ഉണ്ടായിരുന്നു. ചൈനയുമായി തർക്കം ഉടലെടുത്തതോടെയാണ് ഈ വിപണിക്ക് കോട്ടം തട്ടിയത്. ഇന്ത്യയിലെ സ്മാർട്‌ഫോൺ വിപണിയിൽ 75 ശതമാനത്തിലധികം കയ്യടക്കിയിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഷവോമി 31 ശതമാനത്തിലധികവും വിവോ 21 ശതമാനത്തിലധികവും ഈ മേഖലയിൽ കൈപ്പിടിയിലൊതുക്കുന്നു.