കോട്ടയം: കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്‌പ്രസിന്റെ പവർ കാറിൽ അഗ്‌നി ബാധ. ട്രെയിൻ കുറുപ്പന്തറ സ്റ്റേഷനിൽ പിടിച്ചിട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബ്രേക്ക് തകരാറിലായതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. അഗ്‌നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തി. പവർ കാറിൽ വിശദ പരിശോധന നടത്തിയ ശേഷം യാത്ര തുടർന്നു.