കോട്ടയം: കളത്തിപ്പടിയിൽ ചെമ്പോല ഭാഗത്ത് പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. അടുക്കളയിൽ വച്ചാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്.