തിരുവനന്തപുരം: ചാല മാർക്കറ്റിൽ വൻ തീപിടിത്തം. ചാല മാർക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഫയർഫോഴ്‌സെത്തി തീയണച്ചു.

ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ മാർക്കറ്റിലെ കടകളൊക്കെ ഇന്ന് രാവിലെ മുതൽ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ തീപ്പിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരാനുള്ള സാധ്യത തടഞ്ഞു.

ഗാന്ധി പാർക്കിന് പിൻവശത്ത് ചാലമാർക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്സ് സെന്ററെന്ന കടയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ്. തീപ്പിടിത്തമുണ്ടായിട്ടുള്ളത്. തിരുവനന്തപുരം മേയറും കലക്ടറും അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.