കണ്ണൂർ: കേരളത്തിൽ ഒരു മുന്നണി സരിതയുടെയും മറ്റൊരു മുന്നണി സ്വപ്നയുടെയും ആൾക്കാരായി മാറിയെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. അഴിമതിയുടെ മുന്നണികളാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇരു മുന്നണികളും കേരളത്തിൽ കസേരകളി നടത്തുകയാണെന്നും ജെ.പി. നഡ്ഡ പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരിൽ എത്തിയതായിരുന്നു നഡ്ഡ.

ധർമടത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ. പത്മനാഭനു വേണ്ടി നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു നഡ്ഡ. തൃശ്ശൂർ നാട്ടികയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ലോചനനു വേണ്ടിയും നഡ്ഡ റോഡ് ഷോ നടത്തും. ഇന്നു വൈകിട്ട് തൊടുപുഴയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ശ്യാം രാജിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം നഡ്ഡ തിരുവനന്തപുരത്തേക്ക് തിരിക്കും.