ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കൂടിക്കാഴ്ചക്ക് ശേഷം പരസ്യപ്രതികരണത്തിന് ഇരുവരും തയാറായില്ല.

അഞ്ച് വർഷങ്ങൾക്കിടെ ആദ്യമായാണ് ഒരു കെപിസിസി പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ വീട്ടിലെത്തി കാണുന്നത്. കെ.പി.സി പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് സുധാകരനും വെള്ളാപ്പള്ളിയെ കാണുന്നത്. കോൺഗ്രസിൽ സമഗ്രമാറ്റങ്ങളുമായി കെ.സുധാകരൻ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.