മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയത്തിൽ വോട്ടർമാരെ വാൾ വീശി ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അകോലയിലെ പാടൂർ താലൂക്കിലെ ഖംഖേദ് ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ മുപ്പതുകൊല്ലമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് പതിവായി ജയിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് മത്സരിക്കാനിറങ്ങിയത്. പക്ഷേ പ്രതീക്ഷിക്കാതെ വന്ന പരാജയത്തിൽ ഇയാൾ രോഷാകുലമാവുകയായിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.

കയ്യിൽ വാളുമായി ഇയാൾ ജനങ്ങളുടെ അരികിലേക്കെത്തുകയും വാൾ വീശി അസഭ്യവാക്കുകൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.