കർണാടക: മൈസുരുവിൽ വാഹനാപകടത്തിൽ പത്ത് മരണം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തിൽപെട്ടവരാണെന്നാണ് വിവരം. സ്വകാര്യ ബസ്സും ടൊയോട്ട എസ്‌യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു.

കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. എസ്‌യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി. ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.

മൈസുരുവിൽ വിനോദയാത്രയ്‌ക്കെത്തിയതാണ് ഇവർ. ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത് 13 പേരാണ്. ഇവരിൽ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്

കൊല്ലഗൽ -ടി നരസിപുർ റോഡിലെ കുറുബുരുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.