കോഴിക്കോട്:പതിനഞ്ച് വയസുകരനെ ലൈംഗികമായി പീഡിപ്പിച്ച നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അസീസ്, ഉവൈസ്, അബ്ബാസ് എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയുമാണ് കോഴിക്കോട് ടൗൺ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം.മലപ്പുറം സ്വദേശിയായ 15-കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികൾ അതിക്രമം കാട്ടിയത്.