തൊടുപുഴ: അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു .കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് - ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്.

രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.