ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അടിമാലി കല്ലാർകുട്ടിയിലാണ് സംഭവം.

പരിക്കേറ്റവരിൽ നാലുപേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല.