ലോകത്തെ വിവിധ രാജ്യങ്ങളിലൂടെ തുടര്‍ച്ചയായി ഏറ്റവും ദൈര്‍ഘ്യമുളള പാതയിലൂടെ(റോഡ്) സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴിയുണ്ട്. ഇവിടെ രാജ്യങ്ങള്‍ തമ്മില്‍ അതിരിടാന്‍ കടല്‍ പോലുമില്ല.

തെക്കന്‍ പോര്‍ച്ചുഗലിലെ സാഗ്രസ് മുതല്‍ റഷ്യാ-ഉത്തര കൊറിയ അതിര്‍ത്തിയായ ഖസാന്‍ വരെ നീണ്ടു കിടക്കുന്നതാണ് ഈ പാത. പോര്‍ച്ചുഗലിലെ പ്രശ്സതമായ ബീച്ചുകളില്‍ പേര് കേട്ട സ്ഥലമാണ് സാഗ്രസ്. ഇവിടെ നിന്ന് ആരംഭിക്കുന്ന യാത്ര ഏഴ് ദിവസം കൊണ്ട് എണ്ണായിരത്തി എണ്ണൂറ് മൈല്‍ ദൂരം സഞ്ചരിച്ച് നിങ്ങള്‍ക്ക് എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.

യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ അനുസരിച്ച് രണ്ട് രാജ്യങ്ങളില്‍ മാത്രമേ ഇത്രയും ദീര്‍ഘമായ യാത്രക്ക്് നിങ്ങള്‍ പാസ്പോര്‍ട്ട് കാണിക്കേണ്ടതുള്ളൂ. റഷ്യയും ബെലാറസുമാണ് ഈ രാ്ജ്യങ്ങള്‍. പോര്‍ച്ചുഗലില്‍ നിന്ന് ആദ്യം എത്തുന്നത് സ്പെയിനിലാണ്. തുടര്‍ന്ന് ഫ്രാന്‍സ്, ബല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ് എന്നീ രാജ്യങ്ങളില്‍ എത്താം. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് തലസ്ഥാനമായ മോസ്‌ക്കോയില്‍ എത്താന്‍ 240 മൈല്‍ ദൂരം മാത്രമേ ഉള്ളൂ.