ലക്‌നൗ: അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ആറാമത്തെ നിലയിൽ നിന്ന് ചാടി റഷ്യൻ വനിത ആത്മഹത്യ ചെയ്തു. ടാറ്റിയാന ഹെമലോവ്‌സ്‌കയ ആണ് മരിച്ചത്. ഉത്തർപ്രദേശിൽ വൃന്ദാവനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 'ഭഗവാൻ കൃഷ്ണനെ' കാണുന്നതിന് വേണ്ടിയാണ് റഷ്യൻ വനിത ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

വൃന്ദാവൻ ധാം അപ്പാർട്ട്‌മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. ഇതിനെ റഷ്യൻ കെട്ടിടം എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ഇവർ ഇവിടെയാണ് താമസിക്കുന്നത്. കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ അപ്പാർട്ട്‌മെന്റിൽ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് എസ്‌പി എംപി സിങ് പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇന്ത്യയിൽ എത്തിയത്. കെട്ടിടത്തിൽ ഇവരുടെ കൂട്ടുകാരിൽ ഒരാളും താമസിച്ചിരുന്നു. ഭഗവാൻ കൃഷ്ണനെ കാണണമെന്ന് ഇവർ നിരന്തരം പറയാറുണ്ടെന്ന് ടാറ്റിയാനയുടെ കൂട്ടുകാർ പൊലീസിനോട് പറഞ്ഞു.