ന്യൂഡൽഹി: തൊഴിലില്ലായ്മ മൂലം 2019ൽ രാജ്യത്ത് 2,851 പേർ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ഏറ്റവുമധികം പേർ ജീവനൊടുക്കിയത് കർണാടകയിലാണ്, 553.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പക്കലുള്ള കണക്കാണ് സർക്കാർ പാർലമെന്റിനു കൈമാറിയത്. അതേ വർഷം കേരളത്തിൽനിന്ന് 81 മരണമാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയായി രജിസ്റ്റർ ചെയ്തത്.

തൊട്ടുമുൻപത്തെ വർഷം രാജ്യത്ത് 2,741 പേർ ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരുന്നു. അതേവർഷം കേരളത്തിൽ 147 പേർ ജീവനൊടുക്കി.