തൃശ്ശൂർ:​ ​കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. അ​ന്തി​ക്കാ​ട് ക​ണ്ട​ശ്ശാം​ക​ട​വ് ​മാ​മ്പു​ള്ളി​യി​ലാണ്​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​മൂ​ന്ന് ​പേ​രെ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തിയത്.​ ​മാ​മ്പു​ള്ളി​ ​കോ​ര​ത്ത് ​കു​ടും​ബ​ ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പം​ ​കോ​ര​ത്ത് ​ഗോ​പാ​ല​ൻ​ ​(70​),​ ​ഭാ​ര്യ​ ​മ​ല്ലി​ക​ ​(60​),​ ​മ​ക​ൻ​ ​റി​ജോ​യ് ​(35​)​ ​എ​ന്നി​വ​രെ​യാ​ണ് ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​

കു​ടും​ബ​ ​പ്ര​ശ്ന​മാ​ണ് ​മ​ര​ണ​ ​കാ​ര​ണ​മെ​ന്നാ​ണ് ​സം​ശ​യി​ക്കു​ന്ന​ത്.​ ​റി​ജോയും​ ​ഭാ​ര്യ​ ​ര​മ്യ​യും​ ​ത​മ്മി​ൽ​ ​അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി​ ​പ​റ​യു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​മ്യ​ ​അ​മ്മ​യ്ക്കും​ ​റി​ജോയ്ക്കു​മെ​തി​രെ​ ​അ​ന്തി​ക്കാ​ട് ​പൊ​ലീ​സി​ൽ​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ത്തി​ന് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​കേ​സ് ​എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​റി​ജു​വും​ ​ര​മ്യ​യും​ ​വി​വാ​ഹി​ത​രാ​യി​ട്ട് ​ഏ​ഴു​ ​വ​ർ​ഷ​മാ​യി.​ ​വി​ദേ​ശ​ത്താ​യി​രു​ന്ന​ ​റി​ജു​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പാ​ണ് ​നാ​ട്ടി​ലെ​ത്തി​യ​ത്.

​ഇ​ന്ന് ​രാ​വി​ലെ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​കു​ടും​ബ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​താ​ക്കോ​ൽ​ ​എ​ടു​ക്കു​ന്ന​തി​നാ​യി​ ​ഒ​രു​ ​ബ​ന്ധു​ ​ഇ​വി​ടെ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​മ​ര​ണ​ ​വാ​ർ​ത്ത​ ​പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.​ ​പ​തി​വാ​യി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​താ​ക്കോ​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​വീ​ട്ടി​ലാ​ണ് ​സൂ​ക്ഷി​ക്കു​ന്ന​ത്.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വീ​ട്ടു​കാ​രെ​ ​വി​ളി​ച്ചു​ണ​ർ​ത്തി​ ​താ​ക്കോ​ൽ​ ​വാ​ങ്ങു​ന്ന​താ​ണ് ​പ​തി​വ്.​ ​എ​ന്നാ​ൽ,​​​ ​ഇ​ന്ന് ​താ​ക്കോ​ൽ​ ​പു​റ​ത്താ​ണ് ​വ​ച്ചി​രു​ന്ന​ത്.​ ​ഒ​പ്പം​ ​ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ച്ഛ​ന്റെ​യും​ ​മ​ക​ന്റെ​യും​ ​മൃതദേഹം ഹാ​ളി​ലും​ ​അ​മ്മ​യുടെത്​ ​മു​റി​യി​ലു​മാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ർ​ ​മൂ​ന്നു​ ​പേ​ർ​ ​മാ​ത്ര​മേ​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ക​യ​ർ​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​ഭാ​ര്യ​ ​മ​ല്ലി​ക​ ​ച​കി​രി​ ​തൊ​ഴി​ലാ​ളി​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ലെ​ ​താ​ത്കാ​ലി​ക​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​റി​ജു​വി​നെ​ ​കൂ​ടാ​തെ​ ​ഒ​രു​ ​മ​ക​ൾ​ ​കൂ​ടി​ ​ഉ​ണ്ട്.​ ​റി​ജു​വി​ന്റെ​ ​മ​ക​ൻ​ ​ഹൃ​തി​ക് ​കൃ​ഷ്ണ.