ലഖ്നൗ: വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിയെ ബുദാനിലാണ് സംഭവം. ഇരുത്തിരണ്ടുകാരി ഷാമയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആതിക്ക് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.

രണ്ട് മാസം മുമ്പാണ് ബുദാൻ സ്വദേശി ആതിക്കുമായി ഷാമയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ആതിക്ക് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച് ഷാമയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആതിക്കിന്റെ നടപടിയിൽ മാനസികാമയി തകർന്ന ഷാമ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു, സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ സ്ഥിരീകരിച്ചു. ആതിക്കിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.