കൽപ്പറ്റ: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വയോധികരായ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പാതിരിയിൽ ചെങ്ങഴഞ്ചേരി കരുണാകരൻ, ഭാര്യ സുമതി എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

അവിവാഹിതയായ മകളോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.