പാലക്കാട്: കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരി കോന്നല്ലൂർ മുല്ലക്കൽ വീട്ടിൽ രുഗ്മിണി (60) യെയാണു വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മുരുകന്റെ ഭാര്യയാണ്. കഴിഞ്ഞ ഏഴു മുതൽ ഇവരെ കാണാതായിരുന്നു.