തലശ്ശേരി: 15 കുപ്പി മാഹി മദ്യവുമായി 61 കാരൻ അറസ്റ്റിൽ എടക്കാട് മലക്ക് താഴെയിൽ കുഞ്ഞി പുരയിൽ കെ.പി.രമേന്ദ്രനാണ് അറസ്റ്റിലായത് -ഇയാളെ തലശ്ശേരി കോടതി റിമാന്റ് ചെയ്തു.13 ക്വാർട്ടറും 2ഹാഫും മദ്യവുമായി കുളം ബസാറിൽ നിന്നാണ് എടക്കാട് ഇൻസ്പക്ടർ എം.അനിലിന്റ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തും പാർട്ടിയും രമേന്ദ്രനെ പതിയിരുന്ന് പിടികൂടിയത്. മാഹിയിൽ നിന്നും മദ്യം കടത്തിക്കൊണ്ട് വന്ന് ഇരട്ടി വിലക്ക് ഇടപാടുകാർക്ക് കൈമാറുന്ന രഹസ്യ വിൽപനക്കാരനാണ് ഇയാളെന് പൊലീസ് പറഞ്ഞു. എഎസ്ഐ.ദിനേശൻ, സി.പി.ഒമാരായ ഭാഗിഷ്, നിശാന്ത്, രജനീഷ്, ഹോം ഗാർഡ് അനിൽ എന്നിവരും എസ്‌ഐ.യ്‌ക്കൊപ്പം ഉണ്ടായിരുന്നു.