മുംബൈ: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചെന്ന പരാതിയിൽ ബിജെപി മുംബൈ വക്താവ് നുപുർ ശർമയ്ക്ക് എതിരെ മുംബൈ പൊലീസ് കേസെടുത്തു. ചാനൽ ചർച്ചയിലെ പരാമർശത്തിന് എതിരെയാണ് മത വികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്.

റാസാ അക്കാദമിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മതവിഭാഗങ്ങൽ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് ബിജെപി വക്താവ് പ്രവാചകനെ അധിക്ഷേപിച്ചത്.

മതനികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 (എ), ഇരു വിഭാഗങ്ങൾ തമ്മിൽ ശത്രുക വളർത്താൻ ശ്രമിച്ചതിന് 153 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ചർച്ചയിലാണ് വിവാദ പരാമർശം ഉണ്ടായത്. സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നുപുർ ശർമ രംഗത്തുവന്നിരുന്നു.