മയ്യഴി: മാഹി വളവിൽകടപ്പുറത്ത് ബിജെപി പ്രചാരണ വാഹനത്തിനുള്ളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. മാഹി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലിചെയ്യുന്ന ഹോംഗാർഡ് വളവിൽ അയ്യപ്പക്ഷേത്രത്തിനടുത്ത വിശ്വലാലിന്റെ മകൻ ആദിത്യ വിശ്വലാൽ (10) ആണ് മരിച്ചത്. കൊട്ടിക്കലാശത്തിന് തൊട്ടുമുൻപ് ഞായറാഴ്ച സന്ധ്യക്ക് ആറോടെ അയ്യപ്പക്ഷേത്രത്തിനടുത്ത റോഡിലാണ് ദാരുണമായ ദുരന്തം.

സൈക്കിളിൽ പ്രചാരണ വാഹനത്തിന് പിന്നാലെ പോയ കുട്ടി 407 മിനിലോറിയുടെ പിൻചക്രം ദേഹത്ത് കയറിയാണ് മരിച്ചത്. സൈക്കിളോടിച്ച് പോവുന്നതിനിടയിൽ വാഹനം തട്ടി വീണതാണെന്ന് സംശയിക്കുന്നു. ഉയർന്ന ഡിജെ ശബ്ദസംവിധാനമുള്ള പ്രചാരണ വാഹനത്തിൽ ബിജെപി പ്രവർത്തകരുമുണ്ടായിരുന്നു.

ലോറിയുടെ പിൻചക്രം കുട്ടിയുടെ ദേഹത്ത് കയറിയ ശേഷമാണ് വാഹനത്തിലുള്ളവർ ശ്രദ്ധിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മാഹി ജനറൽ ആശുപത്രിയിൽനിന്ന് കോഴിക്കോടേക്ക് കൊണ്ടുപോവുന്നതിനിടെ വടകരയിൽവച്ചാണ് മരണം സംഭവിച്ചത്.