ലക്‌നൗ: കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചുപേർ കൊല്ലപ്പെട്ടു. ആഗ്ര യമുന എക്സ്‌പ്രസ് വേയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കണ്ടെയ്‌നറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർ സഹായത്തിനായി അഭ്യർഥിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത് എന്ന് ആക്ഷേപമുണ്ട്.