കണ്ണൂർ: മുഖ്യമന്ത്രിയെ വാർത്താ സമ്മേളനത്തിൽ അതിരൂക്ഷമായി വിമർശിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ പിണറായിയുടെ പൊലിസ് പണി തുടങ്ങി. പയ്യന്നുരിൽ നടന്ന പൊതുപരിപാടിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടപടി.പയ്യന്നൂരിൽ കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ എംപി പങ്കെടുത്ത ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന കുറ്റം ചുമത്തി നൂറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

സജിത്ത് ലാൽ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നേരത്തെ തിരുവനന്തപുരം ഇന്ദിരാഭവനിൽ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്ന വേളയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച് പ്രവർത്തകരും നേതാക്കളും തടിച്ചു കൂടിയത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണെന്ന് പരാതിയുയർന്നിരുന്നു.