കണ്ണൂർ: ആറുമാസം കൊണ്ട് കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഓരോ ജില്ലയിലും 2,500 വീതം കേഡർമാരെ തിരഞ്ഞെടുക്കുംമെന്നും കെ സുധാകരൻ വ്യക്തമാക്കി. കേഡർമാർക്ക് പരിശീലനം നൽകും. ബൂത്തുകളുടെ ചുമതല കേഡർമാർക്കായിരിക്കും. പാർട്ടി ദുർബലമായ സ്ഥലങ്ങളിൽ കേഡർമാരുടെ നേതൃത്വത്തിൽ സംഘടനാശേഷി വർധിപ്പിക്കും. കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യമാണെന്ന് പറഞ്ഞ സുധാകരൻ, സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പുതിയ മുഖങ്ങൾ കടന്നുവരുമെന്നും വ്യക്തമാക്കി.

കോഡർ പാർട്ടിയായ സിപിഎം വരെ സഹകരണ മേഖലയിലെ അഴിമതി കാരണം വലഞ്ഞിരിക്കുകയാണ്. അതു കൊണ്ട് കോൺഗ്രസ് പാർട്ടിക്കുവേണ്ടി പാർട്ടിയെ വളർത്താൻ ഈ ത്യാഗം സഹിക്കാൻ എല്ലാവരും തയ്യാറാകണം. കോൺഗ്രസ് പാർട്ടി ശക്തമാക്കുന്നതിന് 2500 പേരെ തെരഞ്ഞെടുത്ത് പരിശീലനത്തിന് അയക്കും. കേരളത്തിന്റെ 42 ശതമാനം സ്ഥലങ്ങളിലും പാർട്ടി ദുർബലമാണ്. കേൺഗ്രസിന്റെ നിയന്ത്രണത്തിലുള്ളസഹകരണ മേഖലയെ പരിപൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന് കെ.സുധാകരൻ പറഞ്ഞു.

സഹകരണ മേഖലയിൽ സ്ഥാപനങ്ങളെയും ഭരണ സമിതിയെയും നിയന്ത്രിക്കാൻ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെ നിയോഗിക്കും എല്ലാ ജില്ലകളിലും ഈ സെൽ ആയിരിക്കും സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുക. പണം വാങ്ങി ആരെയെങ്കിലും നിയമിക്കുകയെന്ന പരിപാടി നടക്കില്ല. കോൺഗ്രസിനു വേണ്ടി ആത്മാസമർപ്പണം നടത്തുന്നവരെയായിരിക്കും ഇവിടെ നിയമനം നടത്തുക.

ഇക്കാര്യങ്ങൾ പാർട്ടി സെൽ പരിശോധിക്കും. അതത് ബ്‌ളോക്ക് കമ്മിറ്റികളും പാർട്ടി ഘടകങ്ങളും സഹകരണ സ്ഥാപനങ്ങളുമായുള്ള എല്ലാ കാര്യങ്ങളും ഈ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി ആലോചിച്ചു വേണം ചെയ്യാം സഹകരണ മേഖലയിലെ അഴിമതിയും കാരണം എല്ലാ പാർട്ടികളും പ്രതിസന്ധിയിലാണെന്നും സുധാകരൻ പറഞ്ഞു. ഇവിടങ്ങളിലാണ് ഈ യൂനിറ്റുകൾ പ്രവർത്തിക്കുക.

പാർട്ടിയുടെ പ്രതിച്ഛായ തല്ലിത്തകർക്കാൻ ഇനി വയ്യ. മാറ്റങ്ങളിൽ എതിർവികാരം തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം. കെഎസ്‌യു അംഗത്വവിതരണവും തിരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഏറ്റെടുക്കാൻ കെപിസിസി തയാറാണ്. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനും സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന 15 ന് തിരുവനന്തപുരത്ത് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മാർക്കുള്ള പരിശീലന ക്യാംപ് നടക്കും പാർട്ടിയിൽ ഗ്രൂപ്പ് താൽപര്യങ്ങൾ കഴിവുള്ള പ്രവർത്തകരെ മുൻനിരയിൽ വരുന്നതിന് തടസപ്പെടുത്തുന്നുവെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ലിസ്റ്റ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കൈമാറിയിട്ടുണ്ട്.

1992ലെ സംഘടനാ തെരഞ്ഞെടുപ്പില്ലായിരുന്നില്ലെങ്കിൽ കെ.സുധാകരനെന്ന നേതാവുണ്ടാകുമായിരുന്നില്ല സിപിഎമ്മിന്റെ കൊലക്കത്തിയിരയായ ഒരു സാധാരണ പ്രവർത്തകനായി താൻ മാറുമായിരുന്നു. നേതാക്കളെ സോഷ്യൽ മീഡിയയിലും അല്ലാതെയും അപകീർത്തിപ്പെടുത്തുന്ന ഒരു ശൈലിയും അംഗീകരിക്കില്ലെന്നും ആറു മാസം കൊണ്ട് കോൺഗ്രസിന്റെ മറ്റൊരു മുഖം കേരളത്തിന് കാണാനാവുമെന്നും സുധാകരൻ പറഞ്ഞു.

പുതിയ ഡി.സി.സി പ്രസിഡന്റായി മാർട്ടിൻ ജോർജിന്റെ സ്ഥാനാരോഹണം നടന്നു. മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, മേയർ ടി. ഒ മോഹനൻ, എംഎ‍ൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് എ.ഡി.മുസ്തഫ സോണി സെബാസ്‌റ്യൻ, സജീവ് മാറോളി' തുടങ്ങിയവർ പങ്കെടുത്തു.