ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ സുപ്രധാന വിദേശ സന്ദർശനത്തിന് തുടക്കമായി. യുഎൻ പൊതുസഭ, ക്വാഡ് രാജ്യങ്ങളുടെ ഉച്ചക്കോടി എന്നിങ്ങനെ സുപ്രധാന പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മോദി യുഎസിലേക്ക് യാത്രതിരിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘമാണ് യുഎസ് സന്ദർശിക്കുന്നത്. നാളെ പുലർച്ചെ സംഘം യുഎസിലെത്തും.

ലോകത്തെ കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ജോബൈഡൻ വിളിച്ചു കൂട്ടിയ സമ്മേളനത്തിലായിരിക്കും മോദി ആദ്യം പങ്കെടുക്കുക. 24ന് ജോബൈഡനുമായി കൂടിക്കാഴച നടത്തും. ജോബൈഡനുമായുള്ള ആദ്യ കൂടിക്കാഴച കൂടിയാണിത്. ഇരുവരും തമ്മിൽ നേരിട്ടു ചർച്ച നടത്തുന്നത് ആദ്യമാണ്. യുഎസിനും ഇന്ത്യയ്ക്കും പുറമേ ക്വാഡ് അംഗങ്ങളായ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ, ജപ്പാന്റെ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സുപ്രധാനമായ രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം തുടരാനും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യുന്നതിനും യുഎസ് സന്ദർശിക്കുന്നു. ആഗോള തലത്തിലെ വിവിധ വിഷയങ്ങൾ കുടിക്കാഴ്ചളിൽ ഉന്നയിക്കുമെന്നും യാത്രയ്തക്ക് മുൻപ് നടത്തിയ ട്വീറ്റിൽ മോദി പ്രതികരിച്ചു.

ന്യൂയോർക്കിൽ വെച്ച് 25 നടക്കുന്ന യുഎൻ പൊതുസഭയുടെ 76ാം സമ്മേളനത്തിൽ മോദി പങ്കെടുക്കും. ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരുമായുള്ള ഉഭയകക്ഷി ചർച്ചയും ന്യൂയോർക്കിൽ നടത്തുന്നുണ്ട്. നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം 26 ന് പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തും. കോവിഡ് ലോക്ഡൗൺ പ്രാഖ്യപിച്ചതിന് ശേഷം മോദി വിദേശ യാത്ര നടത്തിയിരുന്നില്ല. ഈ വർഷം ഏപ്രിലിൽ പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ വിദേശ യാത്രയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകർത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ട് ബി-777 വിമാനങ്ങൾ ബോയിങ് വിമാനത്തിലാണ് മോദിയുടെ യാത്ര എന്ന പ്രത്യേകതയും ഉണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാണ് വിമാനം പറത്തുക. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് പുതിയ വിമാനത്തിൽ ഒരുക്കുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ (ഘഅകഞഇങ), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (ടജട), മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യുഎസിൽനിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയത്.

ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽനിന്നു സംരക്ഷിക്കും. വിമാനത്തിലുള്ളവർക്കു പെട്ടെന്നു തന്നെ കൃത്യമായ മുന്നറിയിപ്പു ലഭിക്കും. വിമാനത്തെ ലക്ഷ്യമാക്കിയെത്തുന്ന ഇൻഫ്രാറെഡ് മിസൈലുകളെ കണ്ടെത്തി, മരവിപ്പിച്ച്, പ്രതിരോധിക്കാൻ മിസൈൽ വാണിങ് സെൻസറും ലേസർ ട്രാൻസ്മിറ്റർ അസംബ്ലിയും കൺട്രോൾ ഇന്റർഫെയ്സ് യൂണിറ്റും പ്രോസസറുമാണ് ഈ സംവിധാനത്തിലുള്ളത്.

വിമാനത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് എത്ര സെൻസറുകളും ട്രാൻസ്മിറ്റർ അസംബ്ലികളും വേണമെന്നു നിശ്ചയിക്കുന്നത്. യുഎസ് ഡിഫൻസ് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 12 ഗാർഡിയൻ ലേസർ ട്രാൻസ്മിറ്റർ അസംബ്ലി, 8 ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ സിസ്റ്റം പ്രൊസസർ റീപ്ലെയ്സ്മെന്റ്്, 23 മിസൈൽ വാണിങ് സെൻസർ, 5 കൗണ്ടർ മെഷൻ ഡിസ്പെൻസിങ് സിസ്റ്റം തുടങ്ങിയവയാണ് ഇന്ത്യയ്ക്കു നൽകിയിരിക്കുന്നത്.