തിരുവനന്തപുരത്ത് സ്‌കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ(24) ആണ് മരിച്ചത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്‌കേറ്റിങ്ങിനിടെ അമിതവേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്‌നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്.