സിഡ്‌നി: സിഡ്‌നിയിലെ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവതി മരിച്ചു. പാലക്കാട് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഓഫീസ് ബിൽഡിംഗിൽ നിന്നും വീണാണ് മരണം സംഭവിച്ചത്. അതുകൊണ്ടു തന്നെ പൊലീസ സംഭവതിൽ അന്വേഷണം വിശദമായി നടത്തുന്നുണ്ട്. യുവതി വീണു മരിച്ചതിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് ജോലി ചെയ്തിരുന്ന സ്ഥാപനം അറിയിച്ചതെന്നാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

സംഭവത്തെ പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസും വ്യക്തമാക്കി. അക്കൗണ്ടിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിന്റ സിഡ്‌നി ഓഫീസ് പരിസരത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശിയായ യുവതിയാണ് മരിച്ചത്.

യുവതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം യുവതി മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സഹപ്രവർത്തകർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിക്ക് ശേഷമാണ് അവർ തിരികെ ഓഫീസിൽ എത്തിയത്. രാത്രി 12.20ഓടെ സ്ഥലത്തെത്തിയ അത്യാഹിത സേവന വിഭാഗവും, പൊലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജോലി സമ്മർദ്ദം മൂലമുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അക്കാര്യവും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. സ്വകാര്യതയും, പൊലീസ് അന്വേഷണവും കണക്കിലെടുത്ത് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്ന് ഏണസ്റ്റ് ആൻഡ് യങ്ങ് ഓഷ്യിയാനിയ സിഇഒ ഡേവിഡ് ലറോക മാധ്യമങ്ങളോട് പറഞ്ഞത്.

വെള്ളിയാഴ്ച രാത്രി 7.30ടെ പുറത്ത് പോയ യുവതി അർദ്ധരാത്രിയാണ് കമ്പനിയിൽ തിരിച്ചെത്തിയതെന്നും കമ്പനി അറിയിച്ചു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, യുവതിയുടെ മരണത്തെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതേയുള്ളു എന്നാണ് ന്യൂസ് സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചത്. അന്വേഷണ റിപ്പോർട്ട് കൊറോണർക്ക് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.