കൊച്ചി: കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കളമശേരി എസ്സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെയാണ് അപകടം.

എസ്സിഎംഎസ് കോളജിലെ വിദ്യാർത്ഥിയും പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പിഎ സജിമോന്റെയും പിജെ ഷീജയുടെയും മകനുമായ സോൻസ് ആന്റണി സജി (19) ആണ് മരിച്ചത്. ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ആലുവ ഭാഗത്തു നിന്നു വരികയായിരുന്ന കാർ ഇടിച്ച്, ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീണു. കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. ഇതോടെ ഓണാഘോഷം നിർത്തി വച്ചു.