ആലുവ: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലേക്ക് പോകുകയായിരുന്ന ജിബിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.