ശബരിമല: സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. മാളികപുറത്തിന് സമീപത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവരെ സമീപത്തെ അശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ സ്വദേശികളായ ജയകുമാർ.

അമൽ, രജീഷ് എന്നിവർക്കാണ് അപകടം പറ്റിയത്. ഇവരുടെ പരിക്ക് നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അരയ്ക്ക് താഴെയാണ് പരിക്കേറ്റത്.