മലപ്പുറം: മലപ്പുറം മേൽമുറിയിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സ്ലാബിൽ കയറുകയായിരുന്നു. പതിനഞ്ചോളം വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

എം.ഐ.സി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് സ്ലാബിലേക്ക് ഇടിച്ചുകയറി. ബസ്സിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. ഏതാനും കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.