കൊച്ചി: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിൻ എൽദോസ് ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ്.

കോതമംഗലം നഗരത്തിൽ വെച്ച് രാവിലെ 11.30 ഓടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്.

താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ എൽദോസും ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ ബൈക്ക് സ്‌കിഡ് ചെയ്ത് എൽദോസ് നേരെ ബസിന്റെ പിൻചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.