ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പത്ത് റൺസിന് കീഴടക്കിയിട്ടും ദക്ഷിണാഫ്രിക്ക സെമി ഫൈനൽ കാണാതെ പുറത്ത്. ലോകകപ്പുകളിൽ നിർണായക മത്സരങ്ങളിൽ നിർഭാഗ്യം കരിനിഴൽ വീഴ്‌ത്തുന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. അഞ്ച് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയിന്റുമായി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒപ്പമെത്തിയെങ്കിലും നെറ്റ് റൺറേറ്റാണ് പ്രോട്ടീസിന് തിരിച്ചടിയായത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 190 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി. ഓസ്ട്രേലിയയും സെമിയിലേക്ക് കടന്നു.

ഇംഗ്ലണ്ടിനെ 131 റൺസിനുള്ളിൽ ഒതുക്കിയാൽ മാത്രം സെമിയിലെത്തുമെന്ന നിലയിൽ ബൗളിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അത് നിറവേറ്റാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്യൂസന്റെ 94 റൺസും റബാദയുടെ ഹാട്രിക്കും വലിയ പ്രതീക്ഷ ഉയർത്തിയെങ്കിലും ടീമിന് അനിവാര്യമായ വൻ വിജയം നേടാനായില്ല.

 

അവസാന ഓവറിലെ ഹാട്രിക്കോടെ കഗീസോ റബാദയാണു ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. തോറ്റെങ്കിലും, ഗ്രൂപ്പ് ഒന്നിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടും 2ാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും സെമി യോഗ്യത നേടി. 8 പോയിന്റ് വീതമുള്ള ഇംഗ്ലണ്ട് (പ്ലസ് ടു.26 റൺറേറ്റ്), ഓസീസ് (പ്ലസ് വൺ.21), ദക്ഷിണാഫ്രിക്ക (+0. 73) ടീമുകളാണ് ഗ്രൂപ്പിൽ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനങ്ങളിൽ.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തോടെ സെമി ഉറപ്പിക്കാൻ വേണ്ടിയിരുന്ന 87 റൺസ് 11ാം ഓവറിൽത്തന്നെ ഇംഗ്ലണ്ട് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ കുറഞ്ഞത് 58 റൺസിന്റെ വിജയം എങ്കിലും നേടിയാലേ നെറ്റ് റൺറേറ്റിൽ ഓസ്‌ടേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പിലെ 2ാം സ്ഥാനക്കാരായി സെമി ഫൈനലിനു യോഗ്യത നേടാനാകുമായിരുന്നുള്ളു.

ദക്ഷിണാഫ്രിക്ക മത്സരത്തിൽ പിടിമുറുക്കിയ സമയത്ത് കഗീറോ റബാദയുടെ ഓവറിൽ തുടർച്ചയായ 3 സിക്‌സടിച്ച ലിയാം ലിവിങ്സ്റ്റനാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്. 17 പന്തിൽ ഒരു ഫോറും 3 സിക്‌സും അടക്കം 28 റൺസെടുത്ത ലിവിങ്സ്റ്റൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചതാണ്. എന്നാൽ 2 ഓവറിൽ 25 റൺസ് വേണം എന്നിരിക്കെ ലിവിങസ്റ്റൻ പുറത്തായതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ്. അവസാന ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ 14 റൺസാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്.

എന്നാൽ ആദ്യ പന്തിൽ ക്രിസ് വോക്‌സിനെയും (3 പന്തിൽ ഒരു സിക്‌സ് അടക്കം 7), 2ാം പന്തിൽ ക്യാപ്റ്റൻ ഓയിൻ മോർഗനെയും (12 പന്തിൽ 3 ഫോർ അടക്കം 17) മടക്കിയ റബാദ, 3ാം പന്തിൽ ക്രിസ് ജോർദാനെ (ഒരു പന്തിൽ 0) ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ച് ഹാട്രിക് തികച്ചു. ഈ ട്വന്റി20 ലോകകപ്പിലെ 3ാം ഹാട്രിക്കായിരുന്നു ഇത്. പിന്നീടുള്ള 3 പന്തുകളിൽ 3 റൺസ് മാത്രം വഴങ്ങിയാണ് റബാദ പ്രോട്ടീസിനെ വിജയത്തിലെത്തിച്ചത്.

190 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും ജോസ് ബട്ലറും ചേർന്ന് നൽകിയത്. നാലോവറിൽ 37 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

എന്നാൽ അഞ്ചാം ഓവറിൽ ജേസൺ റോയ് പരിക്കുപറ്റി പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പേശിവലിവിനെത്തുടർന്ന് താരം പവലിയനിലേക്ക് മടങ്ങി. റോയ്ക്ക് പകരം മോയിൻ അലി. അഞ്ചോവറിൽ ഇംഗ്ലണ്ട് 50 റൺസടിച്ചു. എന്നാൽ ആറാം ഓവറിൽ അപകടകാരിയായ ജോസ് ബട്ലറെ പുറത്താക്കി ആന്റിച്ച് നോർക്യെ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകർന്നു.

15 പന്തുകളിൽ നിന്ന് 26 റൺസെടുത്ത ബട്ലറെ നോർക്യെ ബവൂമയുടെ കൈയിലെത്തിച്ചു. ബട്ലർക്ക് പകരം വന്ന ജോണി ബെയർസ്റ്റോ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും ഒരു റൺ മാത്രമെടുത്ത ബെയർസ്റ്റോയെ തബ്റൈസ് ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കി. ബെയർസ്റ്റോയ്ക്ക് പകരം ഡേവിഡ് മലാൻ ക്രീസിലെത്തി. ആദ്യ പത്തോവറിൽ ഇംഗ്ലണ്ട് 81 റൺസെടുത്തു.

മലാനും അലിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 11.3 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഷംസിയെറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്തിൽ മോയിൻ അലി പടുകൂറ്റൻ സിക്സ് നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ അലിയെ പുറത്താക്കി ഷംസി പകരം വീട്ടി. 27 പന്തുകളിൽ നിന്ന് 37 റൺസെടുത്ത അലിയെ ഷംസി ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു.

അലിക്ക് പകരം ലിയാം ലിവിങ്സ്റ്റൺ ക്രീസിലെത്തി. റബാദയെറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തിൽ ലിവിങ്സ്റ്റൺ പടുകൂറ്റൻ സിക്സടിച്ചു. സ്റ്റേഡിയത്തിന് പുറത്തുപോയ പന്ത് 112 മീറ്റർ ദൂരമാണ് പിന്നിട്ടത്. ടൂർണമെന്റിലെ ഏറ്റവും വലിയ സിക്സായി ഇത് മാറി. തൊട്ടടുത്ത പന്തിലും ലിവിങ്സ്റ്റൺ സിക്സടിച്ചു. ഇത്തവണയും പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തി. മൂന്നാമത്തെ പന്തിലും ലിവിങ്സ്റ്റൺ സിക്സ് നേടിയതോടെ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. 131 റൺസിനുള്ളിൽ ഇംഗ്ലണ്ടിനെ തളച്ചാൽ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിൽ കടക്കാനാകുക. എന്നാൽ ഈ പ്രതീക്ഷ ഇംഗ്ലണ്ട് തല്ലിക്കെടുത്തി.

16-ാം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മലാനെ പുറത്താക്കി പ്രിട്ടോറിയസ് ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. സിക്സടിക്കാൻ ശ്രമിച്ച മലാന്റെ ഷോട്ട് റബാദയുടെ കൈയിലൊതുങ്ങി. 26 പന്തുകളിൽ നിന്ന് 33 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ ഇംഗ്ലണ്ട് 150 റൺസ് മറികടന്നു.

മലാന് പകരം നായകൻ ഒയിൻ മോർഗൻ ക്രീസിലെത്തി. അവസാന മൂന്നോവറിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 35 റൺസായി ചുരുങ്ങി. 19-ാം ഓവറിൽ അപകടകാരിയായ ലിവിങ്സ്റ്റണെ മടക്കി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ പകർന്നു. 17 പന്തുകളിൽ നിന്ന് 28 റൺസെടുത്ത ലിവിങ്സ്റ്റൺ ഡേവിഡ് മില്ലർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന ക്രിസ് വോക്സ് സിക്സടിച്ച് സമ്മർദം കുറച്ചു. അവസാന ഓവറിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 14 റൺസായി മാറി. റബാദയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ക്രിസ് വോക്സ് പുറത്തായി. ഏഴുറൺസെടുത്ത താരത്തെ മികച്ച ക്യാച്ചിലൂടെ നോർക്യെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ മോർഗനെയും മടക്കി റബാദ പ്രോട്ടീസിന് പ്രതീക്ഷ പകർന്നു. 17 റൺസാണ് മോർഗനെടുത്തത്. മൂന്നാം പന്തിൽ ക്രിസ് ജോർദാനെയും മടക്കിയതോടെ റബാദ ഹാട്രിക്ക് സ്വന്തമാക്കി. 

ഇതോടെ ഇംഗ്ലണ്ടിൻെ വിജയലക്ഷ്യം മൂന്നുപന്തിൽ 14 റൺസെന്നായി. നാലാം പന്തിൽ ആദിൽ റഷീദ് ഒരുറൺ മാത്രമാണ് എടുത്തത്. ഇതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. അഞ്ചാം പന്തിൽ മാർക്ക് വുഡിനും ഒരു റൺ മാത്രമാണ് നേടാനായത്. അവസാന പന്തിൽ റഷീദ് ഒരു റൺ നേടിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ 10 റൺസിന് വിജയിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റാസി വാൻഡർ ദസ്സന്റെയും ഏയ്ഡൻ മാർക്രത്തിന്റെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തത്. 60 പന്തിൽ 94 റൺസെടുത്ത വാൻഡർ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. മാർക്രം 25 പന്തിൽ 52 റൺസെടുത്തു.

 

മധ്യ ഓവറുകളിൽ തകർത്തടിച്ച റസ്സി വാൻ ഡർ ദസനാണ് (60 പന്തിൽ 5 ഫോറും 6 സിക്‌സും അടക്കം പുറത്താകാതെ 94) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ക്വിന്റൻ ഡി കോക്ക് (27 പന്തിൽ 4 ഫോർ അടക്കം 37), റീസ ഹെൻഡ്രിക്‌സ് (8 പന്തിൽ 2) എന്നിങ്ങനെയാണു മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പ്രകടനം. 37 പന്തിലാണു ദസ്സൻ അർധ സെഞ്ചുറി തികച്ചത്. രണ്ടാം വിക്കറ്റിൽ ഡി കോക്കിനൊപ്പം 71 റൺസ് ചേർത്ത ദസ്സൻ, മൂന്നാം വിക്കറ്റിൽ മാർക്രത്തിനൊപ്പം അപരാജിയ സെഞ്ചുറി കൂട്ടുകെട്ടും (104) തീർത്തു. ഡെത്ത് ഓവറുകളിൽ മാർക്രം തകർത്തടിച്ചു.

24 പന്തിൽ അർധ സെഞ്ചുറി തികച്ച മാർക്രം ടൂർണമെന്റിലെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറിയും പേരിലാക്കി. ഇംഗ്ലണ്ട് സ്പിന്നർമാരായ മോയിൻ അലി 4 ഓവറിൽ 27 റൺസ് വഴങ്ങിയും ആദിൽ റാഷിദ് 4 ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.