തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം ഭരണസാരഥ്യത്തെച്ചൊല്ലി നിഴലിച്ച ആശങ്കകളെ മറികടന്ന് ഇടതുമുന്നണി അധികാരം ഉറപ്പിച്ചു. വിമതന്മാരെക്കൂടി വരുതിയിലാക്കിയായിരുന്നു ഇടതിന്റെ നീക്കം.അതേസമയം നറുക്കെടുപ്പിന്റെ ഭാഗ്യം ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. നഗരസഭകളിൽ നറുക്കെടുപ്പ് നടന്ന മൂന്നിടങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തി.ഇതിനുപുറമെ പ്രതിഷേധത്തിന്റെയും കൈയാങ്കളിയുടെയും വേദി കൂടിയായി മാറി അധികാരമേൽക്കൽ ചടങ്ങ്. ചിലയിടങ്ങളിൽ യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോൾ കണ്ണൂരിൽ ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി.കൊച്ചയിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനെ
ച്ചൊല്ലിയായിരുന്നു തർക്കം. ആലപ്പുഴയിൽ നഗരസഭാ അധ്യക്ഷപദവിയിലെ തർക്കത്തെ തുടർന്ന് സിപിഎം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു.

വിമതരെ വരുതിയിലാക്കി ഇടതുമുന്നണി

വിമതർ ഒപ്പം കുടിയതോടെ കൊച്ചിയും തൃശൂരും അടക്കം നാലിടത്തും കോർപ്പറേഷനുകൾ ഭരിക്കുക ഇടതുമുന്നണിയാണ്. കോഴിക്കോട്ടും, കൊല്ലത്തും, തിരുവനന്തപുരത്തും എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.

ഏറെ ആശങ്കയുണ്ടായിരുന്ന തലസ്ഥാന ജില്ലയിലെ കോർപറേഷനിലും നാല് മുൻസിപ്പാലിറ്റികളിലും ഇടതുമുന്നണി ഭരണം ഉറപ്പിച്ചു.വിമതഭീഷണി നിലനിന്നിരുന്ന വർക്കലയിലും അനിശ്ചിതത്വം നിലനിന്നിരുന്ന നെയ്യാറ്റിൻകരയിലുമടക്കം ഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി അധ്യക്ഷന്മാർ അധികാരത്തിലേക്ക് എത്തിയത്. തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രൻ മേയറായത്. ബിജെപിക്ക് 39 വോട്ടു ലഭിച്ചു.9 പേരാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയെ പിന്തുണച്ചത്. യുഡിഎഫിന്റെ ഒരംഗം വോട്ടെടുപ്പിന് ഹാജരായിരുന്നില്ല.ക്വാറന്റീനിൽ ആണെന്നാണ് വിശദീകരണം.

വർക്കല നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ ഡി എഫ് ഭരണം ഉറപ്പിച്ചത്. സിപിഎം വർക്കല ഏര്യാകമ്മിറ്റി അംഗം കെഎം ലാജി ചെയർമാൻ സ്ഥാനത്തെത്തി. 12 പേരുള്ള സി പി എമ്മിന് രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് ഭരണം ഉറപ്പിക്കാനായത്. പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി കുമാരി സുദർശിനി വൈസ് ചെയർമാനാകും. വർക്കല 17-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുദർശിനി. ആറ്റിങ്ങൽ നഗരസഭയിൽ സി പി എമ്മിന്റെ എസ് കുമാരി രണ്ടാം തവണയും നഗരസഭ അധ്യക്ഷയായി. ആറ്റിങ്ങലിൽ എൽ ഡി എഫിന് ഉള്ളത് 18 സീറ്റ് ആണ്. സി പി എമ്മിന്റെ തുളസീധരൻ പിള്ളയാണ് ഉപാധ്യക്ഷൻ.മൂന്ന് മുന്നണിയും സ്ഥാനാർത്ഥിയെ നിർത്തിയതിനാൽ വോട്ടെടുപ്പിൽ കൂടിയാണ് അധ്യക്ഷയെ തെരഞ്ഞെടുത്തത്. എസ്. കുമാരിക്ക് 18 വോട്ടും യു. ഡി.എഫ്. സ്ഥാനാർത്ഥി രമാ ദേവിക്ക് 6 വോട്ടും, ബിജെപി. സ്ഥാനാർത്ഥി ദീപാ രാജേഷിന് 6 വോട്ടും ലഭിച്ചു. ബിജെപി.ക്ക് ഏഴ് കൗൺസിലർമാരുണ്ടെ്കിലും ഒരാൾ പങ്കെടുത്തില്ല.

നെടുമങ്ങാട് നഗരസഭയിൽ 27 വോട്ടിനാണ് സി പി എമ്മിന്റെ സി.എസ് ശ്രീജ അധ്യക്ഷയായത്. യുഡിഎഫ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫിനേക്കാൾ ഒരു സീറ്റ് അധികം നേടിയാണ് ഇടത് മുന്നണി അധികാരത്തിലെത്തിയത്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനാണ് അധിക സീറ്റ്. ഇടത് മുന്നണിക്ക് 18 ഉം യുഡിഫിന് 17 ഉം ബിജെപിക്ക് 9 ഉം സീറ്റാണുള്ളത്. രാജ് മോഹനാണ് ചെയർമാൻ. കേരളാ കോൺഗ്രസ് മാണി വിഭാഗം പ്രതിനിധി പ്രിയാസുരേഷിന് വൈസ് ചെയർപേഴ്‌സൺ സ്ഥാനം ലഭിച്ചു.

നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മും സിപിഐയും നേർക്കുനേരായിരുന്നു മത്സരം. പരിയാരം വാർഡിൽ നിന്നുള്ള അംഗം എസ് രവീന്ദ്രനായിരുന്നു സിപിഐയുടെ സ്ഥാനാർത്ഥി. ഹരികേശൻ നായരാണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫാത്തിമയും ബിജെപി സ്ഥാനാർത്ഥിയായി താര ജയകുമാറും മത്സരിച്ചു. തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചു. ഇദ്ദേഹത്തിന് 24 വോട്ട് കിട്ടി. സിപിഐ സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്.

നറുക്കെടുപ്പിന്റെ ഭാഗ്യവുമായി യുഡിഎഫ്

ഇടുതുമുന്നണി വിമതന്മാരെക്കൂടിചേർത്ത് ഭരണം ഉറപ്പിച്ചപ്പോൾ ഭാഗ്യം കടാക്ഷിച്ചത് യുഡിഎഫിനെയായിരുന്നു. നറുക്കെടുപ്പിലൂടെ അധികാരം നിശ്ചയിച്ച മൂന്നിടത്തും വിജയം യുഡിഎഫിനൊപ്പമായിരുന്നു.എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ഭരണം യു.ഡി.എഫ് നേടിയത് നറുക്കെടുപ്പിലൂടെയാണ്.കളമശ്ശേരി നഗരസഭയിൽ സീമ കണ്ണൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരിൽ പി. ശ്രീജയാണ് ചെയർപേഴ്സൺ. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യനെയും ചെയർപേഴ്സണായി തിരഞ്ഞെടുത്തു.

കളമശ്ശേരി നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർത്ഥി.42 വാർഡുകളുള്ള നഗരസഭയിൽ ഒരു വാർഡിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മരിച്ചതിനെത്തു ടർന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാർഡുകളിൽ യു.ഡി.എഫിന് 19-ഉം എൽ.ഡി.എഫിന് 18-ഉം വാർഡുകളും എൻ.ഡി.എ.യ്ക്ക് ഒരു വാർഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സിപിഎം. റിബലും ഒരു കോൺഗ്രസ് റിബലും ഒരു മുസ്ലിം ലീഗ് റിബലും വിജയിച്ചിരുന്നു. സിപിഎം. റിബലായി ജയിച്ച ബിന്ദു മനോഹരൻ എൽ.ഡി.എഫിനൊപ്പം കൂടി. മുസ്ലിം ലീഗ് റിബലായി വിജയിച്ച കെ.എച്ച്. സുബൈർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി എ.കെ. നിഷാദ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.

കോട്ടയത്ത് എൽ.ഡി.എഫ്., യു.ഡി.എഫ് മുന്നണികൾക്ക് 22 വീതം അംഗങ്ങളാണ് ഉണ്ടായിരു ന്നത്. യു.ഡി.എഫിന് 21 അംഗങ്ങളായിരുന്നുവെങ്കിലും സ്വതന്ത്രഅംഗം ബിൻസി സെബാസ്റ്റ്യൻ അവരുടെ പക്ഷത്തേക്ക് വന്നതോടെയാണ് അവരുടെ അംഗനില ഇടതിന് ഒപ്പമായത്. ഇടത് മുന്നണിയിൽ സിപിഎം. അംഗം ഷീജ അനിലാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത്.

പ്രതിഷേധത്തിന്റെ കൈയാങ്കളിയുടെയും പകൽ

അധികാരമേറ്റെടുക്കൽ കൃത്യമായി നടന്നെങ്കിലും പ്രതിഷേധങ്ങൾ കൈയാങ്കളിക്കും വരെ ഒട്ടു മിക്ക സ്ഥലങ്ങളിലെയും അധികാരമേൽക്കൽ ചടങ്ങ് സാക്ഷിയായി.തലസ്ഥാന നഗരയിൽ ചിലയിടങ്ങളിൽ യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോൾ ഒരിടത്ത് വൈകിയെത്തിയ ബിജെപി കൗൺസിലറെ ചടങ്ങിൽ പങ്കെടുപ്പിച്ചില്ല.

വർക്കല നെടുമങ്ങാട് മുൻസിപ്പാലിറ്റികളിൽ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.വർക്കലയിൽ ഹാളിൽ നിന്ന് നിന്നും യുഡിഎഫുകാർ ഇറങ്ങി പോയി. 7 അംഗങ്ങ ളാണ് യുഡിഎഫിന് വർക്കല നഗരസഭയിൽ ഉള്ളത്. ആറ്റിങ്ങലിൽ വൈകിയെത്തിയ ബിജെപി അംഗത്തെ പുറത്ത് നിർത്തി.ബിജെപി. കൗൺസിലർ സുജിയെയാണ് പുറത്താക്കിയത്. സിപി എം, കോൺഗ്രസ് അംഗങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് വരണാധികാരിയുടെ നപടി. ഇതെ ചൊല്ലി കൗൺസിൽ ഹാളിൽ ബഹളവുമായി.

സിപിഎമ്മിനെ ഞെട്ടിച്ച ആലപ്പുഴയിലെ പ്രതിഷേധം

ആലപ്പുഴയിൽ ഇടതുപക്ഷത്തുണ്ടായ പാളയത്തിൽ പട പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്..പാർട്ടി ഏരി യാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവർത്തകർ പാർട്ടികൊടി യും മുദ്രാവാക്യവുമായി തെരുവിലിറങ്ങി.പാർട്ടിയിൽ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗൺസി ലർ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവർത്തകരെ പ്രകോ പിപ്പിച്ചത്.അധ്യക്ഷ പദവയിലേക്ക് കെ.കെ ജയമ്മയുടേയും സൗമ്യ രാജിന്റേയും പേര് ഉയർന്ന് വന്നുവെങ്കിലും ഏറെ പേർക്കും താത്പര്യം കെ.കെ ജയമ്മയോടായിരുന്നു. എന്നാൽ ഇത് പരിഗ ണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്ന പരിഹാരത്തിനായി നഗരസഭ യി ലേക്ക് വിജയിച്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹ രിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.പി.പി ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്. വലിയ മേധാവി ത്വത്തിലായിരുന്നു ഇത്തവണ എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്ന് നഗരസഭാ അധികാരം പിടി ച്ചെടുത്തിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയുടേതായ ഒരു മുഖം ഉണ്ടാവണമെന്നും നിർദ്ദേശം ഉയർന്നിരുന്നു.


നെടുമങ്ങാട്ട് സിപിഐയെ തോൽപ്പിച്ച് സിപിഎം.

നെടുമങ്ങാട് നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐ യും തമ്മിലുണ്ടായ പോരാട്ടവും ഇത്തവണത്തെ അപൂർവ കാഴ്ചയായി. സിപിഐയ്ക്ക് ഉപാധ്യ ക്ഷ സ്ഥാനം നൽകാമെന്ന് നേരത്തെയുണ്ടാക്കിയിരുന്ന ധാരണ തെറ്റിച്ചതാണ് ഇവിടെ സി.പി. എം.-സിപിഐ. ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. തുടർന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. സിപിഎം. സ്ഥാനാർത്ഥി ഹരികേശൻ നായരാണ് വിജയിച്ചത്- 24 വോട്ടിന്. മൂന്ന് വോട്ടാണ് സിപിഐ. സ്ഥാനാർത്ഥി എസ്. രവീന്ദ്രന് ലഭിച്ചത്.

എൽ.ഡി.എഫ്. ധാരണ പ്രകാരം സിപിഐക്കാണ് വൈസ് ചെയർമാൻ സ്ഥാനം നൽകേണ്ടിയി രുന്നത്. എന്നാൽ സിപിഐ. സ്ഥാനാർത്ഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കി ല്ലെന്ന് സിപിഎം. നേതാക്കൾ വ്യക്തമാക്കി. സിപിഎം. വിട്ട് സിപിഐയിൽ ചേർന്ന എസ്. ര വീന്ദ്രനെ അംഗീകരിക്കാനാവില്ലെന്നതായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഇതാണ് ഘടകക ക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.

കൊച്ചിയിൽ സമയത്തെച്ചൊല്ലി തർക്കം, കയ്യാങ്കളി

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധ വുമായി രംഗത്തിറങ്ങിയത് തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് കാരണമായി. വൈകിയെത്തിയ സിപിഎം. അംഗങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്. പ്രതിഷേധിച്ചത്.ഉച്ച കഴിഞ്ഞ് രണ്ടു മണിക്കായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചി രുന്നത്. എന്നാൽ എൽ.ഡി.എഫ്. അംഗങ്ങൾ എത്തിയത് രണ്ടുമണി കഴിഞ്ഞാണ്. വൈകി എത്തി യ എൽ.ഡി.എഫ്. അംഗങ്ങളെ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കരുതെന്നും രണ്ടു മണിക്ക് കൗ ൺസിലിൽ എത്തിയ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നുമാ യിരു ന്നു യു.ഡി.എഫിന്റെ ആവശ്യം.

വരണാധികാരിയായ കളക്ടർ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈ കിയെത്തിയ അംഗങ്ങൾ ഒപ്പിടാതിരിക്കുന്നതിന് രജിസ്റ്റർ പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നു. തുടർന്ന് കൈയാങ്കളിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. രജിസ്റ്ററിൽ ആരൊക്കെ വൈ കിവന്ന് ഒപ്പിട്ടു എന്ന് പരിശോധിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവർ രേഖാമൂലം പരാ തി നൽകുകയും ചെയ്തു.

വോട്ടു മാറി, പാലക്കാട്ട് ഏറെ നേരം സംഘർഷം

പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി. കൗൺ സിലർ വോട്ട് മാറി ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. ബിജെപി മൂന്നാം വാർഡ് കൗൺസി ലർ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടു ത്തുകയായിരുന്നു അദ്ദേഹം. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞ നടേശൻ ബാലറ്റ് തിരിച്ചെടുത്തു. എന്നാൽ, ഇതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി.

ബോക്സിലിട്ടില്ലെന്ന പേരിൽ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. ഇത് വലിയ ബഹളത്തിനിടയാക്കി. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ബാലറ്റ് തിരിച്ച് നൽകിയില്ലെങ്കിൽ നടപടി നേരിടുമെന്ന് വരണാധികാരി അറിയിച്ചു. തുടർന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.

കണ്ണൂരിൽ തർക്കം ലീഗിൽ, കാറു തടഞ്ഞ് പ്രതിഷേധം

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കത്തെ തുടർന്ന് കണ്ണൂരി ലെ മുസ്ലിം ലീഗിൽ രൂക്ഷമായ തർക്കം ഉടലെടുത്തു. ഇതിനെ തുടർന്ന് പാർട്ടി സംസ്ഥാന ഉപാധ്യ ക്ഷൻ വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു.ഇന്നലെ രാത്രി വരെ നടന്ന ചർച്ചയെ തുടർന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടു ത്തതാ ണ് പ്രതിഷേധത്തിനിടയാക്കിയത്.

പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയാണ് ഷബീനയെ തിരഞ്ഞെടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൾ ഖാദർ മൗലവിയെ തടയുകയും 15 മിനുട്ടോളം പ്രതിഷേധിക്കുകയും ചെയ്തു. ജനാധിപ ത്യം പാലിച്ചില്ലെന്നും കോൺഗ്രസിൽ നടന്നതുപോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ലെ ന്നും അവർ ആരോപിച്ചു.