പോത്തൻകോട്: ഭർത്താവിന്റെ അനുജന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പോത്തൻകോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്. ഭർത്താവിന്റെ അനുജൻ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

സെപ്റ്റംബർ 29നാണ് ഭർതൃസഹോദരന്റെ ആക്രമണമുണ്ടായത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരണം. യുവതിയുടെ ഭർതൃസഹോദരൻ സുബിൻലാൽ(29) ഇപ്പോൽ റിമാൻഡിലാണ്.

വൃന്ദ തയ്യൽ പഠിക്കാനായി പോകുന്ന തയ്യൽ കടയിൽ കയറിയായിരുന്നു ആക്രമണം. ശരീരത്തിൽ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. ചേട്ടനുമായുള്ള ബന്ധം തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്നാണ് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.