കണ്ണൂർ: കെ റെയിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കെ.പി സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും ജനവികാരം കെ.റെയിലിന് എതിരാണെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളും വരേണ്ട സമയത്ത് വരും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു, ഒരു കാരണവശാലും കെ.റ യി ൽ വരാൻ അനുവദിക്കില്ല ജനവികാരം കെ.റയിലിന് എതിരാണ് , അഹമ്മദ് ബാദിലും ബോംബെയിലും ബുള്ളറ്റ് ട്രയിനിനെ എതിർത്തവർ സന്ദർഭത്തിനും കാലത്തിനു മനുസരിച്ച് ഓന്തിനെ പോലെ നിറം മാറുന്നവർക്ക് തങ്ങളെ വിമർശിക്കാനുള്ള യോഗ്യതയില്ലെന്നും കെ.പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി പറഞ്ഞു.

തലശ്ശേരി കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങിജയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ എംഎ‍ൽഎ.ആയത് ഇപ്പോഴും ബിജെപിയുമായി ധാരണയാണ്.അതുകൊണ്ട് കോൺഗ്രസിനെ വർഗ്ഗീയതയെ കുറിച്ച് പഠിപ്പിക്കേണ്ടെന്നും ആരാണ് വർഗ്ഗീയ ശക്തികളെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കെ സുധാകരൻ പറഞ്ഞു പിന്നറായി വിജയന് ഡോക്ടററ്റ് കിട്ടിയ ലാവ്‌ലിൻ കേസ് ഉൾപ്പെടെ എന്താണ് കോടതിയിൽ എടുക്കാത്തതെന്നും സുധാകരൻ ചോദിച്ചു '