തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ചു. സനോബർ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ െകാണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീണത്. സനോബർ ജീപ്പിൽ നിന്ന് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പൊലീസ് മർദിച്ചപ്പോഴാണ് സനോബർ ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.