മുംബൈ: മഹാരാഷ്ട്രയിൽ നവവധു മരിച്ചനിലയിൽ. 24കാരിയെയാണ് പാൽഘർ വിരാറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണത്തിന് രണ്ടു സംഘത്തെ നിയോഗിച്ചു.

ശനിയാഴ്ചയാണ് സംഭവം. പ്രിയ കാംബ്ലെയാണ് മരിച്ചത്. ഒക്ടോബർ 24നായിരുന്നു യുവതിയുടെ വിവാഹം. തലേദിവസം രാത്രി ഭർത്താവ് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാൻ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഫ്ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്.

പിറ്റേന്ന് രാവിലെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയ സമയത്താണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. കൈയിലെ ഞരമ്പ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.