തിരുവല്ല : പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മരിച്ച സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ്. കുന്നന്താനം മുക്കൂർ വടശ്ശേരിയിൽ വീട്ടിൽ വേണുക്കുട്ടൻ ആണ് ഭാര്യ ശ്രീജ ജി മോനോനെ കുത്തിക്കൊന്നത്. ഭാര്യയെ ആക്രമിച്ച വേണു കൂട്ടനേയും കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടത്തുകയായിരുന്നു. പിന്നീട് മരിച്ചു.

ശ്രീജയുടെ പാലയ്ക്കാ തകിടിയിലെ വീട്ടിലെത്തിയാണ് വേണു കുട്ടൻ നായർ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരിച്ചത്. കീഴ് വായ്പൂർ പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ച ശേഷം വേണുക്കുട്ടൻ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കും മുമ്പേ വേണുകുട്ടൻ മരിച്ചിരുന്നു.

ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണു കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചു എന്ന പരാതി വീണു കുട്ടൻ നായർ ഉയർത്തിയിരുന്നു. ഇതേ തുടർന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. സംശയ രോഗവും ഉണ്ടായിരുന്നു. ഭാര്യയെ കൊന്ന ശേഷം വേണുകുട്ടൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കത്തി പിടിച്ചു വാങ്ങി വേണുകുട്ടനെ ശ്രീജ കുത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

വേണുകുട്ടൻ കുത്താനുള്ള ആയുധവും കൈയിൽ കരുതിയാണ് എത്തിയത്. ഈ സ്റ്റീൽ കത്തി കൊല നടന്ന വീട്ടിൽ നിന്നും കണ്ടെത്തി. ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റ് നിലയിലാണ്. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. ദമ്പതികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്നാണ് കൊലപാതകം നടന്നിരിക്കുന്നത്. ബിനു ശ്രീജയെ കൊന്ന ശേഷം ജീവനൊടുക്കിയതോ മറിച്ചോ ആകാം സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ കത്തിയുമായി എത്തി ശ്രീജയെ ബിനു ആക്രമിച്ചിരിക്കാം. കുത്തു കൊണ്ട ശ്രീജ ആ കത്തി പിടിച്ചു വാങ്ങി ബിനുവിനെ കുത്തിയിരിക്കാം എന്നാണ് പൊലീസ് സംശയം. ആത്മഹത്യയിലേക്ക് വരിൽ ചൂണ്ടുന്ന മുറിവല്ല ബിനുവിന് സംഭവിച്ചതെന്നതാണ് ഈ നിഗമനത്തിന് ആധാരം.

ചങ്ങനാശേരിയിലെ കൊശമറ്റം ബാങ്കിൽ ജീവനക്കാരിയാണ് ശ്രീജ. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ബിനുവിന് കാതലായ സംശയ രോഗമുണ്ടായിരുന്നു. ഇതു കാരണം ഭാര്യയും ഭർത്താവും പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. മാതാപിതാക്കൾക്കൊപ്പമാണ് ശ്രീജയുടെ താമസം. ഈ വീട്ടിലേക്കാണ് പുലർച്ചെ ഭർത്താവ് എത്തിയത്. സംഭവം ആരും നേരിട്ട് കണ്ടില്ല. ഈ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് വേണുകുട്ടന്റെ വീട്. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ശ്രീജയുടെ വീട്ടിലായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്നങ്ങളെത്തുടർന്ന് എട്ടുമാസമായി ദമ്പതിമാർ വേർപിരിഞ്ഞാണ് താമസം. വേണുവിന് ഗൾഫിലായിരുന്നു ജോലി. ദമ്പതിമാർക്ക് ആറാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. വ്യാഴാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയ വേണു ശ്രീജയെ ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും വയറിലും മുറിവേറ്റനിലയിലാണ് വേണുവിനെയും മരിച്ചനിലയിൽ കണ്ടത്.